Posts

Showing posts from January, 2021

വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം നിങ്ങളെ ബാധിക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

Image
  വാട്ട്‌സ്ആപ്പിന്റെ പുതുക്കിയ സേവന നിബന്ധനകളും സ്വകാര്യതാ നയവും ഉപയോക്താക്കളുടെ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെതും മാതൃസ്ഥാപനമായ ഫെയ്സ്ബുക്കിന് എങ്ങനെ കൈമാറുന്നുവെന്നതും സംബന്ധിച്ച ഏകദേശ ധാരണ മുന്നോട്ടുവയ്ക്കുന്നു. പുതുക്കിയ സേവന നിബന്ധനകളും സ്വകാര്യതാ നയവും അംഗീകരിക്കുന്നതിനായി ഫെബ്രുവരി എട്ട് വരെ സമയപരിധിയും വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് മുമ്പാകെ വയ്ക്കുന്നു. ഈ പരിധിക്കുള്ളിൽ പുതുക്കിയ വ്യവസ്ഥകൾ അംഗീകരിക്കാത്ത ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കാനാവില്ല.  സോഫ്റ്റ്‌വെയർ സേവനങ്ങളും അവരുടെ സേവന വ്യവസ്ഥകൾ ഇടയ്ക്കിടെ പുതുക്കുന്നു. ഈ സേവനങ്ങൾ ഉപയോഗിക്കുന്നത് തുടരുന്നതിന്, ഉപയോക്താവ് പുതിയ നിബന്ധനകളും നയവും അംഗീകരിക്കണം എന്നത് സ്വാഭാവിക നടപടിയാണ്. പുതിയ നയങ്ങൾ അംഗീകരിക്കണോ അതോ നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാതാക്കണോ എന്ന് തീരുമാനിക്കുന്നതിനായി ഫെബ്രുവരി എട്ടു വരെ വാട്ട്‌സ്ആപ്പ് സമയപരിധി നൽകുന്നു. നയത്തിലെ പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ്? “നിങ്ങളുടെ സ്വകാര്യതയോടുള്ള ബഹുമാനം ഞങ്ങളുടെ ഡി‌എൻ‌എയിൽ കോഡ് ചെയ്തിരിക്കുന്നു. ഞങ്ങൾ വാട്ട്‌സ്ആപ്പ് ആരംഭിച്ചതുമുതൽ, ശക്തമായ സ്വകാര്യതാ തത്...