വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം നിങ്ങളെ ബാധിക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

 



വാട്ട്‌സ്ആപ്പിന്റെ പുതുക്കിയ സേവന നിബന്ധനകളും സ്വകാര്യതാ നയവും ഉപയോക്താക്കളുടെ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെതും മാതൃസ്ഥാപനമായ ഫെയ്സ്ബുക്കിന് എങ്ങനെ കൈമാറുന്നുവെന്നതും സംബന്ധിച്ച ഏകദേശ ധാരണ മുന്നോട്ടുവയ്ക്കുന്നു. പുതുക്കിയ സേവന നിബന്ധനകളും സ്വകാര്യതാ നയവും അംഗീകരിക്കുന്നതിനായി ഫെബ്രുവരി എട്ട് വരെ സമയപരിധിയും വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് മുമ്പാകെ വയ്ക്കുന്നു. ഈ പരിധിക്കുള്ളിൽ പുതുക്കിയ വ്യവസ്ഥകൾ അംഗീകരിക്കാത്ത ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കാനാവില്ല.

 സോഫ്റ്റ്‌വെയർ സേവനങ്ങളും അവരുടെ സേവന വ്യവസ്ഥകൾ ഇടയ്ക്കിടെ പുതുക്കുന്നു. ഈ സേവനങ്ങൾ ഉപയോഗിക്കുന്നത് തുടരുന്നതിന്, ഉപയോക്താവ് പുതിയ നിബന്ധനകളും നയവും അംഗീകരിക്കണം എന്നത് സ്വാഭാവിക നടപടിയാണ്. പുതിയ നയങ്ങൾ അംഗീകരിക്കണോ അതോ നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാതാക്കണോ എന്ന് തീരുമാനിക്കുന്നതിനായി ഫെബ്രുവരി എട്ടു വരെ വാട്ട്‌സ്ആപ്പ് സമയപരിധി നൽകുന്നു.

നയത്തിലെ പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ്?

“നിങ്ങളുടെ സ്വകാര്യതയോടുള്ള ബഹുമാനം ഞങ്ങളുടെ ഡി‌എൻ‌എയിൽ കോഡ് ചെയ്തിരിക്കുന്നു. ഞങ്ങൾ വാട്ട്‌സ്ആപ്പ് ആരംഭിച്ചതുമുതൽ, ശക്തമായ സ്വകാര്യതാ തത്വങ്ങൾ മനസിൽ കരുതിക്കൊണ്ടാണ് ഞങ്ങളുടെ സേവനങ്ങൾ നിർമിക്കുന്നത്,” എന്നാണ് വാട്സ്ആപ്പിന്റെ സ്വകാര്യതാ നയത്തിന്റെ പഴയ പതിപ്പിന്റെ വരികൾ.

എന്നാൽ ആ വരികൾ പുതിയ സ്വകാര്യതാ നയത്തിന്റെ ഭാഗമല്ല. എന്നിരുന്നാലും, വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്റ്റ് ചെയ്യുന്നു. ഇതിനർത്ഥം നിങ്ങളുടെ സന്ദേശങ്ങൾ അവർക്ക് കാണാനോ ആരുമായും പങ്കിടാനോ കഴിയില്ല എന്നതാണ്. എന്നാൽ പുതിയ നയം മറ്റ് ഫേസ്ബുക്ക് ഉൽ‌പ്പന്നങ്ങളെ കൂടുതലായി ആശ്രയിക്കാൻ നിർദേശിക്കുന്നു.

ഫേസ്ബുക്ക് കമ്പനിയുടെ മറ്റ് ഉൽ‌പ്പന്നങ്ങളുമായി ബന്ധപ്പെട്ട മാറ്റങ്ങൾ എന്തൊക്കെയാണ്?

ഉപയോക്താക്കൾ “ഞങ്ങളുടെ സേവനങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്ന മൂന്നാം കക്ഷി (തേഡ് പാർട്ടി) സേവനങ്ങളെയോ മറ്റ് ഫേസ്ബുക്ക് കമ്പനി ഉൽ‌പ്പന്നങ്ങളെയോ ആശ്രയിക്കുമ്പോൾ, ആ തേഡ് പാർട്ടി സേവനങ്ങളോട് നിങ്ങളോ മറ്റുള്ളവരോ പങ്കിടുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അവർക്ക് ലഭിച്ചേക്കാം” എന്ന് വാട്ട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിൽ പറയുന്നു. ഒരു തേഡ് പാർട്ടി പ്ലാറ്റ്‌ഫോമിൽ നിന്നുള്ള വീഡിയോയോ മറ്റ് ഉള്ളടക്കമോ പ്ലേ ചെയ്യുന്നതിനായി അപ്ലിക്കേഷനിലെ വീഡിയോ പ്ലെയർ ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള തേഡ് പാർട്ടി സംയോജനത്തിന്റെ ഉദാഹരണങ്ങളാണ്.

ഒരു ഉപയോക്താവ് അവയെ ആശ്രയിക്കുമ്പോൾ, ഐപി വിലാസം, നിങ്ങൾ ഒരു വാട്ട്‌സ്ആപ്പ് ഉപയോക്താവാണെന്ന വസ്തുത എന്നിവ പോലുള്ള വിവരങ്ങൾ തേഡ് പാർട്ടിക്കോ അല്ലെങ്കിൽ മറ്റൊരു ഫേസ്ബുക്ക് ഉൽ‌പ്പന്നത്തിനോ നൽകാമെന്ന് വാട്ട്‌സ്ആപ്പ് അതിന്റെ പുതുക്കിയ നയത്തിൽ വിശദീകരിക്കുന്നു.

ഇതുപ്രകാരം നിങ്ങളുടെ ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ നിങ്ങൾ ഗൂഗിൾ ഡ്രൈവ് അല്ലെങ്കിൽ ഐക്ലൗഡ് ഉപയോഗിക്കുമ്പോൾ, ആ സേവനങ്ങൾക്ക് ഫലത്തിൽ നിങ്ങളുടെ സന്ദേശങ്ങൾ ആക്സസ് ചെയ്യാൻ കഴിയും എന്ന് ഓർക്കുക. ഉപയോക്താക്കൾ ഈ തേഡ് പാർട്ടി സംയോജനങ്ങളെ ആശ്രയിക്കുമ്പോൾ ഡേറ്റ പങ്കിടുന്നുവെന്നത് എന്താണ് അർത്ഥമാക്കുന്നത് എന്നതിനെക്കുറിച്ച് വാട്ട്‌സ്ആപ്പ് കൂടുതൽ വിശദീകരിക്കുന്നു എന്നതൊഴിച്ചാൽ സാങ്കേതികമായി ഒന്നും മാറിയിട്ടില്ല.

ആരെങ്കിലും “മൂന്നാം കക്ഷി സേവനങ്ങളോ മറ്റ് ഫേസ്ബുക്ക് കമ്പനി ഉൽ‌പ്പന്നങ്ങളോ ഉപയോഗിക്കുമ്പോൾ‌, അവരുടെ സ്വന്തം നിബന്ധനകളും സ്വകാര്യതാ നയങ്ങളും ആ സേവനങ്ങളുടെയും ഉൽ‌പ്പന്നങ്ങളുടെയും നിങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കും” എന്നും ഇത് വ്യക്തമാക്കുന്നു. ഫേസ്ബുക്കിലെ റൂംസ് പോലുള്ള സവിശേഷതകളുമായി വാട്ട്‌സ്ആപ്പിന് ഇപ്പോൾ സംയോജനം ഉള്ളതിനാൽ, ഇക്കാര്യത്തിൽ നിരവധി ഉപയോക്താക്കൾക്ക് വ്യക്തത ആവശ്യമായി വന്നേക്കാം.

ഫെയ്‌സ്ബുക്കുമായും അതിന്റെ കമ്പനികളുടെ ഗ്രൂപ്പുമായും അവർ എങ്ങനെ യോജിച്ച് പ്രവർത്തിക്കുന്നുവെന്നും വാട്ട്‌സ്ആപ്പ് വിശദമായി വിശദീകരിച്ചിട്ടുണ്ട്. “അടിസ്ഥാന ഘടനയും സേവനം നൽകുന്ന സംവിധാനവും മെച്ചപ്പെടുത്തൽ”, ഫേസ്ബുക്ക് ഉൽ‌പ്പന്നങ്ങളുമായി ബന്ധപ്പെട്ട സുരക്ഷ, ഷോപ്പിങ്ങുമായോ സാമ്പത്തിക ഇടപാടുമായോ ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ താൽപ്പര്യം മനസിലാക്കിയുള്ള വ്യക്തിപരമായ നിർദേശങ്ങൾ നൽകുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയുമായാണ് ഈ വിവരങ്ങൾ ബന്ധപ്പെടുത്തുക എന്നും വാട്സ്ആപ്പ് പറയുന്നു.

“ഫേസ്ബുക്ക് കമ്പനിയുടെ ഉൽ‌പ്പന്നങ്ങളിലുടനീളം പ്രസക്തമായ ഓഫറുകളും പരസ്യങ്ങളും” പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മെച്ചപ്പെടുത്തലുകളും ഈ വിവര വിനിമയത്തിന്റെ ഭാഗമായി ഉൾപ്പെടുമെന്നും നയത്തിൽ അവസാനമായി പരാമർശിക്കുന്നു.യു‌എസിൽ‌ ലഭ്യമായ ഫെയ്‌സ്ബുക്ക് പേ ഉപയോഗിച്ച് വാട്ട്‌സ്ആപ്പിലെ ഉൽപ്പന്നങ്ങൾക്ക് പണം നൽകാനുള്ള സംവിധാന് വാട്ട്‌സ്ആപ്പ്-ഫേസ്ബുക്ക് സംയോജനത്തിന്റെ ഒരു ഉദാഹരണമാണ്.

•വാട്ട്‌സ്ആപ്പ് ഏത് തരം ഹാർഡ്‌വെയർ വിവരങ്ങൾ ശേഖരിക്കുന്നു?

നിങ്ങളുടെ ഉപകരണത്തിൽ നിന്ന് “ബാറ്ററി ലെവൽ, സിഗ്നൽ ശേഷി, അപ്ലിക്കേഷന്റെ പതിപ്പ്, ബ്രൗസർ വിവരങ്ങൾ, മൊബൈൽ നെറ്റ്‌വർക്ക്, കണക്ഷൻ വിവരങ്ങൾ (ഫോൺ നമ്പർ, മൊബൈൽ ഓപ്പറേറ്റർ അല്ലെങ്കിൽ ഐഎസ്പി ഉൾപ്പെടെ), ഭാഷ, ടൈം സോൺ, ഐപി വിലാസം, ഡിവൈസ് ഓപ്പറേഷൻ ഇൻഫർമേഷൻ, ഐഡന്റിഫയറുകൾ (ഒരേ ഉപകരണവുമായോ അക്കൗണ്ടുമായോ ബന്ധപ്പെട്ട ഫേസ്ബുക്ക് കമ്പനി ഉൽപ്പന്നങ്ങൾക്ക് മാത്രമായുള്ള ഐഡന്റിഫയറുകൾ ഉൾപ്പെടെ),” എന്നീ പുതിയ വിവരങ്ങൾ നിങ്ങളുടെ ഉപകരണവുമായി ബന്ധപ്പെട്ട് ശേഖരിക്കുന്നു എന്ന് വാട്സ്ആപ്പ് പറയുന്നു. മുമ്പത്തെ നയത്തിൽ ഇവ പരാമർശിച്ചിരുന്നില്ല.

•ഒരു വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാതാക്കുമ്പോൾ?

വാട്സ്ആപ്പിലെ ഡിലീറ്റ് മൈ അക്കൗണ്ട് എന്ന ഫീച്ചർ ഉപയോഗിച്ച് വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാതാക്കാതെ ഫോണിൽ നിന്നോ മറ്റ് ഉപകരണങ്ങളിൽ നിന്നോ വാട്സ്ആപ്പ് ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്യുകയാണെങ്കിലും നിങ്ങളുടെ അക്കൗണ്ട് നിലനിൽക്കുന്നുണ്ടാവും. അത്തരം സാഹചര്യങ്ങളിലും വിവരങ്ങൾ ശേഖരിക്കുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ നിങ്ങളുടെ ഫോണിൽ നിന്ന് അപ്ലിക്കേഷൻ അൺ ഇൻസ്റ്റാൾ ചെയ്താൽ മാത്രം പോരാ, നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ഡിലിറ്റ് ചെയ്യുന്നതിന് “നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുമ്പോൾ, നിങ്ങൾ സൃഷ്ടിച്ച ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട നിങ്ങളുടെ വിവരങ്ങളെയോ നിങ്ങൾ അയച്ച സന്ദേശങ്ങളുടെ പകർപ്പ് പോലെ മറ്റ് ഉപയോക്താക്കളുടെ പക്കലുള്ള നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളെയോ ബാധിക്കില്ല,” എന്ന് വാട്സ്ആപ്പ് വ്യക്തമാക്കുന്നു.

• ലൊക്കേഷനും സ്റ്റോറേജും

ഉപയോക്തൃ ഡേറ്റ സംഭരിക്കുന്നതിന് ഫേസ്ബുക്കിന്റെ യുഎസിൽ ഉൾപ്പെടെയുള്ള ആഗോള സംവിധാനങ്ങളും ഡാറ്റാ സെന്ററുകളും ഉപയോഗിക്കുന്നതായി സ്വകാര്യതാ നയത്തിൽ വാട്ട്‌സ്ആപ്പ് വ്യക്തമായി പരാമർശിക്കുന്നു. മുമ്പത്തെ നയത്തിൽ ഇത് വ്യക്തമായി പരാമർശിച്ചിട്ടില്ല. ചില സാഹചര്യങ്ങളിൽ അമേരിക്കയിലേക്കോ ഫേസ്ബുക്കിന്റെ അനുബന്ധ കമ്പനികളുടെ ഭാഗമായ മറ്റിടങ്ങളിലേക്കോ ഡേറ്റ കൈമാറ്റം ചെയ്യപ്പെടുമെന്നും അതിൽ പറയുന്നു, “ഞങ്ങളുടെ നിബന്ധനകളിൽ പറഞ്ഞിരിക്കുന്ന ആഗോള സേവനങ്ങൾ നൽകുന്നതിന് ഈ കൈമാറ്റങ്ങൾ ആവശ്യമാണ്,” എന്നും നയത്തിൽ പറയുന്നു.

ഒരു ഉപയോക്താവ് അവരുടെ ലൊക്കേഷൻ-റിലേഷൻ ഫീച്ചറുകൾ ഉപയോഗിക്കുന്നില്ലെങ്കിലും, “നിങ്ങളുടെ പൊതുവായ സ്ഥലം (നഗരം, രാജ്യം) കണക്കാക്കാൻ അവർ“ ഐപി വിലാസങ്ങളും ഫോൺ നമ്പർ ഏരിയ കോഡുകൾ പോലുള്ള മറ്റ് വിവരങ്ങളും ശേഖരിക്കുന്നു,”എന്ന് വാട്ട്‌സ്ആപ്പിന്റെ പുതിയ നയത്തിൽ പറയുന്നു.

ഉപയോക്താക്കളുമായി ഇടപെടുന്ന ബിസിനസുകളെക്കുറിച്ചുള്ള സ്വകാര്യതാ നയം

ഉപയോക്താക്കളോട് ഇടപെടുന്ന ഏതൊരു ബിസിനസുമായും പ്ലാറ്റ്ഫോമിൽനിന്ന് വിവര വിനിമയം നടക്കുമെന്ന് വാട്ട്‌സ്ആപ്പ് പറയുന്നു. വാട്ട്‌സ്ആപ്പിലെ ഒരു ബിസിനസുമായി പങ്കിട്ട ഉള്ളടക്കം “ആ ബിസിനസിലെ നിരവധി ആളുകൾക്ക്” ദൃശ്യമാകുമെന്ന് നയത്തിൽ വിശദീകരിക്കുന്നു.

“ഉപഭോക്താക്കളുമായുള്ള ആശയവിനിമയം നിയന്ത്രിക്കാൻ സഹായിക്കുന്നതിന് ചില ബിസിനസുകൾ മൂന്നാം കക്ഷി സേവന ദാതാക്കളുമായി (അതിൽ ഫേസ്ബുക്ക് ഉൾപ്പെടാം) പ്രവർത്തിക്കുന്നുണ്ടാകാം” എന്നും ഇത് പ്രസ്താവിക്കുന്നു.

നിങ്ങൾ അവരുമായി പങ്കിടുന്ന വിവരങ്ങൾ ആ ബിസിനസ്സ് സ്ഥാപനം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് മനസിലാക്കാൻ, ഉപയോക്താക്കൾ “ബിസിനസ്സ്” സ്വകാര്യതാ നയം വായിക്കാനോ ആ സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടാനോ വാട്ട്‌സ്ആപ്പ് ശുപാർശ ചെയ്യുന്നു.

പേയ്‌മെന്റ് വിവരങ്ങൾ

വാട്‌സ്ആപ്പ് ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും പേയ്‌മെന്റ് സേവനം ആരംഭിച്ചതിനാൽ, സ്വകാര്യതാ നയത്തിൽ ഈ കാര്യത്തിനും പ്രാധാന്യമുണ്ട്. നിങ്ങൾ അവരുടെ പേയ്‌മെന്റ് സേവനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അവർ “പേയ്‌മെന്റ് അക്കൗണ്ടും ഇടപാട് വിവരങ്ങളും ഉൾപ്പെടെ നിങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രോസസ്സ് ചെയ്യും” എന്ന് വാട്ട്‌സ്ആപ്പ് പറയുന്നു. എന്നിരുന്നാലും, ഇന്ത്യയിലെ വാട്ട്‌സ്ആപ്പ് പേയ്‌മെന്റുകൾക്ക് അതിന്റേതായ പ്രത്യേകം സ്വകാര്യതാ നയമുണ്ട്.

Comments

Popular posts from this blog

Accident Identification and alerting project

Best Alternative Apps for chinese apps | നിരോധിച്ച 59 ആപ്പ്കൾക്ക് പകരം ഇതാ അടിപൊളി 70 ആപ്പുകൾ

Adobe lightroom mod apk