A ONE WAY LOVE STORY -PART 1

കഥ എങ്ങനെ തുടങ്ങണം എന്ന് അറിയില്ല , എങ്കിലും നമ്മുടെ നായകനെ കുറിച്ചൊന്നു പറഞ്ഞു തരാം . കൗമാരപ്രായം എത്തിനിൽക്കുന്ന ഒരു ചെറുപ്പക്കാരനാണ് നമ്മുടെ നായകൻ . പ്രായത്തിന്റെ പക്വതകൾ കാണിക്കാൻ തുടങ്ങിയിരുന്നെങ്കിലും തന്റെ ശരീര സൗന്ദര്യത്തിൽ അവൻ വിഷമിച്ചിരുന്നു . അതുകൊണ്ടുതന്നെ അവനു മറ്റുള്ളവരോട് സംസാരിക്കാനും ഒപ്പം നടക്കാനും എല്ലാം ഒരു മടിയാണ് . അവനെ കുറിച്ച് പറയാനാണെൽ ഇനിയും കുറെ ഉണ്ട് . ഇനി നമുക്ക് നമ്മുടെ കഥയിലേക്ക് കടക്കാം . കഥ നടക്കുന്നത് ആധുനിക കാലഘട്ടത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചു ഗ്രാമത്തിലാണ് ഹൈസ്കൂൾ വിദ്യാഭ്യാസകാ ലത്ത് തന്നോടൊപ്പം കട്ടക്ക് കൂടെനിന്ന ക ൂടുകാരേയും എല്ലാം വിട്ട് പുതിയൊരു ലോകത്തേക്കുള്ള ഒരു കടന്നുവരവാണ് . പണ്ട് തൊട്ടേ ഈ ആധുനിക ഉപകാരണങ്ങളോടുള്ള അവന്റെ മതിയാവാത്ത കമ്പം കാരണം ഒരു എഞ്ചിനീയർ ആകണം , സ്വന്തമായി , ഏല്ലാവർക്കും ഉപകർപ്പെടുന്ന , നമ്മുടെ ജോലികൾ എളുപ്പമാക്കുന്ന ഒരു ഉപകരണം ക ണ്ടുപിടിക്കണം എന്ന ആഗ്രഹം ...