A ONE WAY LOVE STORY -PART 1
കഥ എങ്ങനെ തുടങ്ങണം എന്ന് അറിയില്ല, എങ്കിലും നമ്മുടെ നായകനെ കുറിച്ചൊന്നു പറഞ്ഞു തരാം. കൗമാരപ്രായം എത്തിനിൽക്കുന്ന ഒരു ചെറുപ്പക്കാരനാണ് നമ്മുടെ നായകൻ .പ്രായത്തിന്റെ പക്വതകൾ കാണിക്കാൻ തുടങ്ങിയിരുന്നെങ്കിലും തന്റെ ശരീര സൗന്ദര്യത്തിൽ അവൻ വിഷമിച്ചിരുന്നു.അതുകൊണ്ടുതന്നെ അവനു മറ്റുള്ളവരോട് സംസാരിക്കാനും ഒപ്പം നടക്കാനും എല്ലാം ഒരു മടിയാണ്. അവനെ കുറിച്ച് പറയാനാണെൽ ഇനിയും കുറെ ഉണ്ട്. ഇനി നമുക്ക് നമ്മുടെ കഥയിലേക്ക് കടക്കാം.
കഥ നടക്കുന്നത് ആധുനിക കാലഘട്ടത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചു ഗ്രാമത്തിലാണ് ഹൈസ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നോടൊപ്പം കട്ടക്ക് കൂടെനിന്ന കൂടുകാരേയും എല്ലാം വിട്ട് പുതിയൊരു ലോകത്തേക്കുള്ള ഒരു കടന്നുവരവാണ് . പണ്ട് തൊട്ടേ ഈ ആധുനിക ഉപകാരണങ്ങളോടുള്ള അവന്റെ മതിയാവാത്ത കമ്പം കാരണം ഒരു എഞ്ചിനീയർ ആകണം, സ്വന്തമായി, ഏല്ലാവർക്കും ഉപകർപ്പെടുന്ന,നമ്മുടെ ജോലികൾ എളുപ്പമാക്കുന്ന ഒരു ഉപകരണം കണ്ടുപിടിക്കണം എന്ന ആഗ്രഹം അവന്റെ മനസ്സിൽ ഉടലെടുത്തത് അപ്പോഴാണ്. അതുകൊണ്ട് തന്നെഹയർ സെക്കന്ററി വിദ്യാഭ്യാസത്തിനു പവർ ഒട്ടും കുറക്കാതെ തന്നെ കമ്പ്യൂട്ടർ സയൻസ് എന്ന വിഷയം തിരഞ്ഞെടുത്തു. പത്താം ക്ലാസ്സിൽ നല്ല മാർക്കൊടെ തന്നെ പാസ്സാവാൻ കഴിഞ്ഞതിനാൽ അടുത്തുള്ള നല്ലൊരു ഗവണ്മെന്റ് സ്കൂളിൽ തന്നെ അഡ്മിഷൻ ലഭിച്ചു.
ഇനിയാണ് സുഹൃത്തുക്കളെ നമ്മുടെ കഥ ആരംഭിക്കുന്നത. പത്താം ക്ലാസ്സിൽ നല്ല മാർക്കോട് കൂടി പാസ്സായത് കൊണ്ട് തന്നെ അവന്റെ അഡ്മിഷൻ കാര്യങ്ങൾ ഒക്കെ
പെട്ടെന്ന് തന്നെ ശെരിയായി.ഇനീം ഉണ്ട് കുറച്ചു ദിവസങ്ങൾ കൂടി ക്ലാസ്സ് തുടങ്ങാൻ. പുതിയ കൂട്ടുകാരോട്
എങ്ങനെ സംസാരിക്കണം അവരോടൊക്കെ എങ്ങനെ കൂട്ടുകൂടണം, വീട്ടുകാരുടെ എന്നിലുള്ള പ്രതീക്ഷ തെറ്റിക്കാതെ
എങ്ങനെ നന്നായി പഠിക്കാം എന്നൊക്കെ ആലോചിച്ചു ഇരുന്ന് ആ സമയവും അടുത്ത് തുടങ്ങി. അവന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടി- ഹയർ സെക്കന്ററി വിദ്യാഭ്യാസം.
അങ്ങനെ ആ കാത്തിരുന്ന
സമയം എത്തിയിരിക്കുകയാണ്. നാളെയാണ് സ്കൂൾതുറക്കുന്നത്. അവൻ അതിയായ ആകാംശയോടെ സ്കൂളിലേക്ക് കൊണ്ടുപോകേണ്ടതെല്ലാം
ഒരുക്കിവച്ചു.അടുത്ത ദിവസം പുതിയ കുറെ സുഹൃത്തുക്കളെ കിട്ടുകയാണ് അതും ആലോചിച്ചു കിടന്നു. അങ്ങനെ ആ ദിവസം എത്തി രാവിലെ നേരത്തെ തന്നെ എണീറ്റു
ഒരുക്കങ്ങളൊക്കെ കഴിഞ്ഞു. സ്കൂളിലേക്ക് രണ്ടു ബസ് കേറി വേണം പോകാൻ.. അങ്ങനെ അവൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു..8:15 നു ഒരു ബസ് ഉണ്ടെന്നാണ്
പറഞ്ഞത് അതിനു വേണ്ടിയുള്ള കാത്തിരിപ്പാണ്.. അങ്ങനെ ബസ് എത്തി അവൻ അതിൽ കേറി.. ബസ്സിൽ കുറച്ചു
തിരക്കുണ്ട്.. രാവിലെ ആയത് കൊണ്ടാണെന്ന് തോനുന്നു ജോലിക്കാരാണ് കൂടുതലും..
സീറ്റ് ഒന്നും ഒഴിവില്ലാത്തതുകൊണ്ട് തന്നെ ബസ്സിന്‍റെ ബാക്കിലെ സീറ്റിനടുത് ബസ്സിന്റെ ഒരു ടയർ ഇരിക്കുന്നത്
കണ്ടു.. മിക്ക ദിവസങ്ങളിലും അത് തന്നെ യാണ് അവന്റെ സീറ്റ്. അവിടെ ഇരിക്കുമ്പോൾ ഒരു
പ്രത്യേക ഫീൽ തന്നെ ആണ്. പുറത്തുനിന്നുള്ള കാറ്റും മറ്റു യാത്രക്കാരുടെ സംസാരങ്ങളും കണ്ടക്ടറുടെ കയ്യിലെ ചില്ലറകളുടെ ശബ്ദവും എല്ലാം ആസ്വദിച്ചു അവൻ അവിടെ ഇരിക്കുകയാണ്. അപ്പോഴാണ് അപ്രതീക്ഷിതമായി അവൻ അവടെ ഇരുന്നു മുന്നോട്ടു നോക്കിയത്. അപ്പോഴാണ് അവൻ അവൻ അവളെ കണ്ടത്. ഡ്രൈവർ സീറ്റിന്റെ പിന്നിലെ സീറ്റിൽ
അവൾ ഇരിക്കുന്നു.
സുഹൃത്തുക്കളെ അവളാണ് നമ്മുടെ കഥയിലെ നായിക. രാവിലെ ഉള്ള ഇളം വെയിൽ അവളുടെ മുഖത്തു തട്ടി മുന്നിലുള്ളെ
കണ്ണാടിയിൽ അവളുടെ മുഖം വ്യക്തമായി കാണാമായിരുന്നു...
അപ്പോൾ തന്നെ അവന്റെ മനസിലെ പ്രണയത്തിന്റെ
തീപ്പൊരി കത്താൻ തുടങ്ങി. അവൾ എവിടെയാണ് പഠിക്കുന്നത്..? എന്താണ് പേര്..?എവിടെയാണ് വീട്..? എന്നൊക്കെ അറിയാൻ അവനു തിടുക്കം ആയിരുന്നു..പക്ഷെ അവൾ ഇറങ്ങുന്നതിനു മുൻപ്
ഉള്ള സ്റ്റോപ്പിൽ അവനു ഇറങ്ങേണ്ടി വന്നു. സ്കൂൾ തുറന്ന ആദ്യത്തെ ദിവസം തന്നെ വെഴുകി
ക്ലാസ്സിൽ കേറേണ്ട എന്ന തീരുമാനത്തിൽ ആണ് അവൻ അവളുടെ പിന്നാലെ പോകാതെ അവിടെ തന്നെ ഇറങ്ങിയത്.
പക്ഷേ അവൻ അവിടെ ഇറങ്ങിയപ്പോഴും അവളെ കുറിച്ചുള്ള
ചിന്ത അവന്റെ മനസ്സിൽ നിന്ന് പോയില്ല. അവൻ അവളെ തന്നെ കുറിച്ച്
ആലോചിച്ചു കുറെ നേരം നിന്നു അപ്പോഴാണ് അവനു പോകാനുള്ള ബസ് വരുന്നത് അവൻ അതിൽ കയറി.
അങ്ങനെ അവൻ സ്കൂളിലെത്തി.. എല്ലാം പുതിയ മുഖങ്ങൾ ആരെയും അവനു പരിജയം ഇല്ല.. അങ്ങനെ പുറത്തു നിന്ന ഒരു സർ നോട്
അവൻ ക്ലാസ്സ് ഏ താണെന്ന് ചോദിച്ചു അറിഞ്ഞു ക്ലാസ്സിലേക്ക് പോയി. അവടെ ചെന്ന് ഒരു ക്ലാസ്സിൽ
ഇരുന്നു പക്ഷെ അത് അവന്റെ ക്ലാസ്സ് ആയിരുന്നില്ല.
പിന്നീട് അവനെ വേറൊരു ക്ലാസ്സിലേക്ക് മാറ്റി.. അവടെ ഒട്ടും പ്രധീക്ഷിക്കാതെ
അവനു അവളെ കാണാനായി . അതെ അവന്റെ ക്ലാസ്സിൽ
തന്നെ ആണ് അവളും പഠിക്കുന്നത്.. അപ്പോൾ മറ്റേ പരസ്യത്തിൽ പറയുന്ന പോലെ എന്റെ മനസിലും
പൊട്ടി ഒരു "യമണ്ടൻ ലഡു ".
അങ്ങനെ പിന്നീടുള്ള ദിവസങ്ങളിൽ അവൻ അവളെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു..അവളെ കുറിച്ച്
കൂടുതൽ അറിയുന്തോറും അവളോടുള്ള സ്നേഹം മനസ്സിൽ കൂടികൊണ്ടിരിക്കുകയായിരുന്നു..പക്ഷെ
അവളോട് മാത്രം സംസാരിക്കാനും മുഖത്തേക്ക് നോക്കാനും എല്ലാം അവനു എന്തോ ഒരു ഭയം ആയിരുന്നു... പിന്നീടുള്ള ദിവസങ്ങളിൽ
ആ ഭയം കൂടികൊണ്ടിരുന്നു..
അങ്ങനെ ആധുനിക രീതികൾ
അനുസരിച് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ക്ലാസ്സിലെ കൂട്ടുകാർ.. അപ്പോളും അവനു ഒരു ഫോണോ ഒരു വാട്സ്ആപ്പ് അക്കൗണ്ടോ ഒന്നും ഉണ്ടായിരുന്നില്ല..
അങ്ങനെ ഒരു ദിവസം അവൻ അവന്റെ ചേച്ചിയുടെ ഫോണിൽ
തന്നെ ഒരു വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി. എന്നിട്ട് ഗ്രൂപ്പിൽ ചേർന്നു . അപ്പോളാണ്
അവളുടെ നമ്പർ കിട്ടിയത്എന്നിട്ട് അവൻ അവൾക്ക് മെസ്സേജ് അയച്ചു. ആദ്യമൊന്നും അവൾക്ക് ഒരു
കുഴപ്പവും ഉണ്ടായില്ല. പിന്നെ കുറച്ചുനാൾ കഴിഞ്ഞപ്പോൾ സ്കൂളിലെ ശാസ്ത്രമേളയുടെ സമയം
ആയി.. അവനു തുടക്കത്തിൽ പറഞ്ഞത് പോലെത്തന്നെ
അതിനോടൊക്കെ നല്ല താല്പര്യം ആയതുകൊണ്ട് നല്ലൊരു എക്സ്പിരിമെന്റ് തന്നെ ചെയ്യാം
എന്നുകരുതി.. അങ്ങനെ ഇന്റർനെറ്റ് ലും പലരോടും ചോദിച്ചും എലാം ഒരു ബിഗ് ബഡ്ജറ്റ് എക്സ്പിരിമെന്റ്
മനസ്സിൽ കണ്ട് ഒറപ്പിച്ചു വച്ചു. പക്ഷെ അത് ചെയ്യാനുള്ള ഐഡിയാസ് മാത്രമേ അവന്റെ കയ്യിൽ ഉണ്ടായിരുന്നുള്ളൂ അതിനു വരുന്ന ചിലവിനെ
കുറിച്ചൊന്നും അവൻ അപ്പോൾ ഓർത്തിരുന്നില്ല..
എങ്കിലും അവൻ അതു തന്നെ തീരുമാനിച്ചു ഉറപ്പിച്ചു.
അങ്ങനെ ആ ദിവസവും എത്തി സ്കൂളിലെ ശാസ്ത്ര മേള. ഇതേ ഐറ്റംത്തിനു വേറെ രണ്ടുപേരും ഉണ്ടെന്നു അവൻ അറിഞ്ഞിരുന്നു എങ്കിലും അവരുടേക്കാളും നല്ലത് അവന്റെ തന്നെ ആകും
എന്ന് അവൻ വിശ്വസിച്ചു. അങ്ങനെ ഇത് അവതരിപ്പിക്കാനായി
അധ്യാപകരുടെ അടുത്ത് എത്തിയപ്പോഴാണ് അവൻ ആ വിവരം അറിയുന്നത്. അവന്റെ എതിരായി മാത്സരിക്കുന്നത്
അവന്റെ മനസിനെ ഇളക്കിയ അവൾ ആണെന്ന്.. അപ്പോൾ തന്നെ അവൻ തീരുമാനിച്ചു അവൾ തനിക്കുള്ളതാണെന്ന്..
അങ്ങനെ ആ വർഷവും കടന്നു പോയി. ഈ കടന്നുപോയ
കാലയളവുകളിലെല്ലാം അവൻ അവളെ തന്നെ അവൾ അറിയാതെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അവളുടെ ഓരോ പ്രവൃത്തി കാണുമ്പോളും അവനു അവളോടുള്ള ഇഷ്ട്ടം കൂടിക്കൊണ്ടിക്കുകയായിരുന്നു..
അവൾ സങ്കടപ്പെട്ടിരിക്കുമ്പോൾ അവന്റെ മുഖം വാടി.. അവൾക്ക് സന്തോഷം വരുമ്പോൾ അവനും സന്തോഷം
ആയിരുന്നു. അങ്ങനെ ആ അധ്യയന വർഷം കടന്നുപോയി.. ഇനി രണ്ടു മാസത്തെ
വെക്കേഷൻ കഴിഞ്ഞാലാണ് അവളെ കാണാൻ കഴിയുക . എങ്കിലും വാട്സ്ആപ്പ് എന്ന ആധുനിക സാധ്യത ഉള്ള സമാധാനത്തോടെ
അവൻ ഇരുന്നു.അങ്ങനെ അവൻ മെസ്സേജ് അയക്കുമ്പോൾ എല്ലാം അവൾ ഒഴിഞ്ഞുമാറിക്കൊണ്ടിരിക്കുകയായിരുന്നു.
പെട്ടെന്നൊരു ദിവസം എന്തിനെന്നുപോലും അറിയാതെ അവൾ അവനെ ബ്ലോക് ചെയ്തു. ആ സംഭവത്തോടുകൂടി
അവന്റെ മനസിലെ പ്രധീക്ഷകളെല്ലാം അവസാനിച്ചിരുന്നു. പിന്നീട് വീണ്ടും ക്ലാസ്സ് ആരംഭിച്ചപ്പോൾ
അവൻ അവളോട് ഇതൊന്നും ചോദിക്കാൻ നിന്നില്ല. പ്രതീക്ഷക ൾ അവസാനിച്ചെങ്കിലും അവന്റെ മനസിലെ അവളോടുള്ള പ്രണയം
അവസാനിച്ചിരുന്നില്ല.പക്ഷെ അപ്പോളും അവനു തന്റെ ഉള്ളിലെ കാര്യം അവളോട് തുറന്നു പറയാൻ
കഴിഞ്ഞിരുന്നില്ല. കാരണം ഈ ഒരു കാരണം കൊണ്ട് അവൾ വിഷമിച്ചാലോ അല്ലെങ്കിൽ പഠിത്തത്തിൽ
എന്തെങ്കിലും കുഴപ്പങ്ങൾ സംഭവിച്ചാലോ എന്ന തോന്നൽ
അവന്റെ മനസ്സിൽ ഉണ്ടായിരുന്നു. കാരണം അവനു അവൾ നന്നായി പഠിക്കണം എപ്പോഴും നല്ല സന്തോഷത്തോടെ ഇരിക്കണം എന്ന് തന്നെ ആയിരുന്നു ആഗ്രഹം. അങ്ങനെ ഇതും മനസ്സിൽ വച്ചു അവൻ ആ വർഷവും ഇരുന്നു. കൊല്ലപരീക്ഷ കഴിഞ്ഞിട്ട് പറയാം എന്ന വിശ്വാസത്തിൽ
അവൻ ഇരുന്നു. അങ്ങനെ പരീക്ഷ കഴിഞ്ഞ ശേഷം അവൻ ഇക്കാര്യം തുറന്നുപറയാൻ വേണ്ടി അവളെ നോക്കി
പക്ഷെ എല്ലാവരും പരീക്ഷ കഴിഞ്ഞുള്ള സന്തോഷത്തിലായിരുന്നു കൂടാതെ അന്ന് ആ സ്കൂളിലെ അവസാന
ദിവസമാണ്. അപ്പോഴാണ് താൻ ഒന്നും അല്ല ഒരു കഴിവും ഇല്ലാത്ത തന്നെ ഒക്കെ ആരു ഇഷ്ടപ്പെടാനാ എന്ന തോന്നൽ
അവന്റെ മനസ്സിൽ വരുന്നത്.. പിന്നീട് അവൻ തന്റെ കഴിവിനെ വളർത്തിയെടുക്കാൻ പരിശ്രമം ആരംഭിക്കാൻ
തുടങ്ങി.. അങ്ങനെ പല ജോലികളും ചെയ്യാൻ തുടങ്ങി. അങ്ങനെ പോകുന്ന വഴികളിലെല്ലാം അവൻ അവളെ
ഒരുനോക്കുകാണാൻ തേടിക്കൊണ്ടിരുന്നു.ഇപ്പോളും
അവന്റെ മനസ്സിൽ അവളോടുള്ള സ്നേഹത്തിനു ഒട്ടും കുറവില്ല. അവൾക്ക് ഇഷ്ട്ടമല്ലെങ്കിലും
അവനു ഇക്കാര്യം അവളെ ഒന്ന് അറിയിക്കണമെന്ന് മാത്രേ ആഗ്രഹം ഉള്ളൂ. ഇനി ഇതിനായുള്ള കാത്തിരിപ്പാണ്. അവനു എന്നെങ്കിലും ഇക്കാര്യം അവളെ അറിയിക്കാൻ കഴിയുമെന്ന പ്രതീക്ഷ മാത്രം ബാക്കി .
തുടരും ☺️
Baaki koodi idd da.
ReplyDeleteInn 10 54 vare njan waited. Ini wait cheyyan vayaa. Pls da baaki ntha ndayith...